Sorry, you need to enable JavaScript to visit this website.

ഒമാനില്‍ ഒഴുക്കില്‍ പെട്ട ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

മസ്‌കത്ത്- ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി ശബ്ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാവാണ് ശബ്ന ബീഗം.

28 ദിവസം പ്രായമായ കുഞ്ഞടക്കം ബാക്കി അഞ്ചുപേരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശബ് നബീഗത്തിന്റെ മൃതദേഹം ഇബ്രയിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.രേഖകള്‍ ശരിയാക്കി ഉടന്‍ തന്നെ ഉമ്മയുടെ മൃതദേഹം മറവു ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ദാര്‍ ഫസല്‍ പറഞ്ഞു.
ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം പൊടുന്നനെ ഉണ്ടായപ്രളയത്തില്‍ അകപ്പെടുകയായിരുന്നു. വാഹനത്തില്‍നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹമ്മദ് മരത്തില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വഴിയാണ് ഇവര്‍ ഒഴുക്കില്‍ പെട്ടത്.

 

Latest News