അയോധ്യ- ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ഒരു ആശ്രമം നടത്തുന്ന ഗോശാലയില്‍ കയറി നിരവധി പശുക്കളെ ബലാല്‍സംഗം ചെയ്ത യുവാവിനെ നടത്തിപ്പുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതി നവാബ്ഗഞ്ചിലെ ഗോണ്ട സ്വദേശി രാജ്കുമാറിനെ പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. ഗോശാലയില്‍ കയറി നിരവധി പശുക്കളെ ഒന്നൊന്നായി രാജ്കുമാര്‍ ബലാല്‍സംഗം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ നടത്തിപ്പുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രതി പിടിയിലാകുന്നത്. വീണ്ടും ഗോശാലയില്‍ തിരിച്ചെത്തി പശുക്കളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ആശ്രമം അധികൃതര്‍ രാജ്കുമാറിനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവര്‍ നന്നായി പെരുമാറിയ ശേഷം പോലീസിനെ ഏല്‍പ്പിച്ചു.
മദ്യ ലഹരിയിലാണ് ഇതു ചെയ്തതെന്ന് രാജ്കുമാര്‍ പോലീസിനോട് പറഞ്ഞു. ഞാന്‍ മദ്യപിച്ചിരുന്നു. എന്താണ് ചെയ്തതെന്ന് അറിഞ്ഞിരുന്നില്ല. ഗോശാല നടത്തിപ്പുകാരില്‍ നിന്നും പോലീസില്‍ നിന്നും അടികിട്ടിയപ്പോഴാണ് എനിക്ക് ഓര്‍മ വന്നത്- രാജ്കുമാര്‍ പറഞ്ഞു.