മക്ക - ബത്ഹാ ഖുറൈശ് ഡിസ്ട്രിക്ടിൽ റോഡിനു കുറുകെ സ്ഥാപിച്ച നടപ്പാലത്തിൽ ലോറിയുടെ പിൻവശം ഇടിച്ചു. ഹൈഡ്രോളിക് സംവിധാനമുള്ള ലോറിയുടെ പിൻവശം നടപ്പാലത്തിൽ ഇടിച്ചതോടെ ലോറിയുടെ ഹെഡ് റോഡിൽ നിന്ന് ഉയർന്നു. ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് ലോറി നീക്കം ചെയ്ത് റോഡിൽ പൂർണ തോതിൽ ഗതാഗതം പുനഃസ്ഥാപിച്ചു.






