Sorry, you need to enable JavaScript to visit this website.

വീണ്ടും മോഡി വരുമെങ്കില്‍ അതിന് നാല് കാരണങ്ങളുണ്ട്

ബിജെപി വിജയം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംയുക്ത പത്രസമ്മേളനത്തില്‍ബിജെപി പ്രസിഡന്റ് അമിത് ഷാ പറഞ്ഞതാണിത്. അതു മാത്രമല്ല, വീണ്ടും ജയിക്കുന്നതോടെ,ബഹു ഭൂരിപക്ഷത്തോടെ രണ്ടു തവണജയിക്കുന്ന ഒറ്റക്കക്ഷി എന്ന റെക്കോര്‍ഡ് കൂടി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ബിജെപിക്കുസ്വന്തമാകുമെന്നു കൂടി അദ്ദേഹം അവകാശപ്പെടുകയുണ്ടായി.
എക്‌സിറ്റ് പോള്‍ഫലങ്ങളും മറ്റൊന്നല്ല കാണിക്കുന്നത്. നിജസ്ഥിതി അറിയാനായി 23 വരെ കൂടി കാത്തിരിക്കേണ്ടി വരും. തകര്‍ന്ന സാമ്പത്തിക വ്യവസ്ഥ, തൊഴിലില്ലായ്മ, കാര്‍ഷിക ദുരിതങ്ങള്‍ എന്നിങ്ങനെ മോഡിക്കെതിരെ വ്യാപകമായഭരണവിരുദ്ധ വികാരമുണ്ടെന്നത് ശരിയാണ്. പ്രകടമായ ഈ വിരുദ്ധ വികാരത്തെ മറികടന്നു കൊണ്ടുള്ള ഫലങ്ങളാണ് എക്‌സിറ്റ് പോള്‍കാഴ്ച വെച്ചിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധിയെയും ഭരണ വിരുദ്ധതയെയും മറച്ചു പിടിക്കാന്‍ കെല്‍പുള്ള നാല് കാരണങ്ങളാകാം ബി.ജെ.പിക്ക് തുണയായിരിക്കുന്നത്.

1. ശക്തമായ പുതിയ വോട്ട് ബാങ്ക്:
ഒരു പുതിയ, ജാതി അധിഷ്ഠിത,ദേശീയവാദി വോട്ട് ബാങ്ക് ഉയര്‍ന്നു വന്നിരിക്കുന്നു. സവര്‍ണരുടേതാണിത്. 1989 മുതല്‍ സവര്‍ണര്‍ക്ക്ബിജെപിയിലേക്കുള്ള ചായ്വുണ്ടെങ്കിലും അതില്‍ തന്നെ വ്യത്യസ്ത വിഭാഗങ്ങളുണ്ടായിരുന്നു.പല ബ്രാഹ്മണരും ഗൃഹാതുരത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് തന്നെ വോട്ട് നല്‍കി. താക്കൂര്‍ വിഭാഗം വോട്ടുകള്‍ യു.പിയിലും മറ്റു സംസ്ഥാനങ്ങളിലുമായി ചിതറിക്കിടന്നു.മാത്രമല്ല, അന്നുംബി.ജെ.പി സവര്‍ണ പ്രീണനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ബനിയ വിഭാഗത്തിന് മാത്രമായിരുന്നു കൂടുതല്‍ ചായ് വുണ്ടായിരുന്നത്. അത് കൊണ്ടാണ്, ഇന്ദിര ഗാന്ധി ബിജെപിയെബനിയ പാര്‍ട്ടി എന്നു മാത്രം വിശേഷിപ്പിച്ചുകൊണ്ടിരുന്നതും.

ഇന്ന് എല്ലാ സവര്‍ണ വിഭാങ്ങളേയും തിനിക്കു കീഴില്‍ കൊണ്ടു വരാന്‍ മോഡിക്ക് ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു. 'ഹിന്ദുത്വ' മാത്രമല്ല,ന്യൂനപക്ഷ വിഭാഗങ്ങളുംദളിതരുംഅനുഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിലെ 'അര്‍ഹത' തങ്ങള്‍ക്കു തിരികെ ലഭിക്കാനുള്ള ഒരു മാര്‍ഗമായാണ് അവര്‍ ബി.ജിപിയെ കാണുന്നത്. 1931 ലാണ് അവസാനത്തെ ജാതി അധിഷ്ഠിത സെന്‍സസ് നടത്തിയത്. അത് പ്രകാരം 22% നും 25% നും ഇടയിലാണ് സവര്‍ണ വോട്ടര്‍മാരുടെ എണ്ണം.അത് മുസ്ലിങ്ങളേക്കാളും ദളിതരെക്കാളും മറ്റ് പിന്നോക്ക സമുദായക്കാരേക്കാളും കൂടുതലുമാണ്.

2. മാക്രോഇക്കണോമിക്‌സിനെ മാറ്റി മൈക്രോ ഇക്കണോമിക്‌സ്

പത്ര സമ്മേളനത്തില്‍, അമിത് ഷാ മറ്റൊരു കാര്യം കൂടി പറഞ്ഞു. തങ്ങള്‍ കൊണ്ടുവന്ന സ്‌കീമുകളുടെ വിജയത്തെ കുറിച്ചായിരുന്നു അത്. ഒരു പരിധി വരെ അത് ശരിയുമാണ്. ടോയ്ലറ്റുകള്‍, പാചക വാതക കണക് ഷനുകള്‍ (ഉജ്വല), ഗൃഹ നിര്‍മാണ പദ്ധതി (പ്രധാനമന്ത്രി ആവാസ് യോജന), മുദ്ര, ഗ്രാമീണ മേഖല ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പദ്ധതികള്‍ ജനകീയമായിരുന്നു. മുദ്ര പദ്ധതിയും ഗ്രാമീണ വൈദ്യുതവല്‍ക്കരണവും ലക്ഷ്യമിട്ടത് വലിയ വിഭാഗം ജനങ്ങളെയാണ്. നിര്‍മിച്ച ടോയ്ലറ്റുകളില്‍വെള്ളത്തിന്റെ അഭാവം, പാചക വാതക കണക് ഷനുകള്‍ കിട്ടിയവര്‍ക്ക് റീഫില്‍ സിലിണ്ടറുകളുടെ വില താങ്ങാനാവായ്ക, മുദ്ര വായ്പകളിലൂടെ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല; അപാകതകള്‍ ഏറെയുണ്ടെങ്കിലും, കൂടുതല്‍ ആളുകള്‍ക്ക് ഇതൊക്കെ എത്തിക്കാന്‍ കഴിഞ്ഞു എന്നത് വസ്തുതയാണ്. ദരിദ്ര രാമന്മാരായ ഗ്രാമീണ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന്എന്തെകിലും കിട്ടിയെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഈ പദ്ധതികള്‍ക്ക് കഴിഞ്ഞു എന്ന് പറയുന്നതാകും കൂടുതല്‍ശരി.

3. യു.പി എ ആസൂത്രണം ചെയ്തതും ഉപേക്ഷിച്ചതുമായ പദ്ധതികള്‍ ഏറ്റെടുത്തു

നിര്‍മാണ മേഖലയില്‍, കൂടുതല്‍ പദ്ധതികള്‍ തുടങ്ങാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. രണ്ടാം യു.പി.എ സര്‍ക്കാരിനേക്കാളും കൂടുതല്‍ ഹൈവേകള്‍, പോര്‍ട്ടുകള്‍, മെട്രോകള്‍, പാലങ്ങള്‍, മറ്റു നഗര വികസനങ്ങള്‍ തുടങ്ങിയവയ്ക്ക് തുടക്കമിടുകയും ചിലത് പൂര്‍ത്തിയാക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് മുംബൈയിലാണ്. നോര്‍ത്ത് - സൗത്ത് മെട്രോ, ട്രാന്‍സ്-ഹാര്‍ബര്‍ ലിങ്ക്, നവി മുംബൈ എയര്‍ പോര്‍ട്ട്, തീരദേശ റോഡ് എന്നിവക്ക് പദ്ധതിയിടുന്നത് യു.പി എ സര്‍ക്കാരാണ്. അത് പോലെ രാജ്യമൊട്ടാകെയുള്ള വന്‍ പാലങ്ങളുടെ നിര്‍മാണ പദ്ധതികളും. ബിജെപി ക്ക്ഇവ മുന്നോട്ടു കൊണ്ട് പോകേണ്ടി മാത്രമേ വന്നുള്ളൂ.

4. 22 വയസ്സില്‍ താഴെയുള്ള 'ഭക്ത സമൂഹം'

97 നും 2001 നും ഇടയില്‍ ജനിച്ചവരാണ് ഇത്തവണത്തെ പുത്തന്‍ വോട്ടര്‍മാര്‍. പാവങ്ങളോ പണക്കാരെന്നോ ഭേദമില്ലാതെ ഡിജിറ്റല്‍ ലോകത്ത് കൂടുതല്‍ സമയം ചെലവിടുന്നവര്‍. അവര്‍ കൂടുതലായികാണുന്നതും അറിയുന്നതും ഒരു നേതാവിനെ മാത്രം. പബ്ലിസിറ്റി വര്‍ക്കിനായിബിജെപി സോഷ്യല്‍മീഡിയ സെല്ലുകള്‍കോടികളാണ് ചിലവഴിക്കുന്നത്. ഈ വിഭാഗം 'മോഡി ഭക്തര്‍'ക്ക് ജോലിക്കായി കഷ്ടപ്പെടുന്ന അവസ്ഥ എത്തിയിട്ടില്ല; അതുകൊണ്ടു തന്നെ കാര്യമായ രാഷ്ട്രീയ അവഗാഹമൊന്നും ഇല്ലാതെ,സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ മീഡിയയിലും താരമായ ഒരാളെ അന്ധമായി ആരാധിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഈഭക്തി അങ്ങേയറ്റം ജാതീയമാണെന്നതാണ് മറ്റൊരു വസ്തുത.
എക്‌സിറ്റ് പോളുകളെ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ നാല് കാര്യങ്ങള്‍ ബി.ജെപിക്ക് ഒരു രണ്ടാം വരവ് ഒരുക്കാന്‍ പര്യാപ്തമാണെന്നാണ് വിലയിരുത്തല്‍.

 

Latest News