ഒമാനില്‍ ഒഴുക്കില്‍പെട്ട പ്രവാസി കുടുംബത്തെ കണ്ടെത്താനായില്ല

രക്ഷപ്പെട്ട സര്‍ദാര്‍ ഫസല്‍ അഹ് മദ്.

മസ്‌കത്ത്- ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല. രണ്ടു ദിവസം തിരച്ചില്‍ നടത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ്  അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം പെയ്ത കനത്തമഴയില്‍ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിലാണ് മുംബൈ സ്വദേശികള്‍ ഒഴുക്കില്‍ പെട്ടത്.
 

http://malayalamnewsdaily.com/sites/default/files/2019/05/20/omansearch.jpg
ഇബ്രയിലെ ഇബ്‌നുഹൈതം ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് സര്‍ദാര്‍ ഫസല്‍ അഹ്്മദിന്റെ കുടുംബമാണ് ഒഴുക്കില്‍ പെട്ടത്. സര്‍ദാര്‍ ഖാന്റെ പിതാവ് ഖാന്‍ ഖൈറുല്ല സത്താര്‍, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അര്‍ഷി ഖാന്‍, മകള്‍ സിദ്‌റ ഖാന്‍ (നാല്), സൈദ് ഖാന്‍ (2), നൂഹ് ഖാന്‍ (28 ദിവസം) എന്നിവരെയാണ് കാണാതായത്. സര്‍ദാര്‍ ഖാന്‍ മരത്തില്‍ പിടിച്ചുകയറി രക്ഷപ്പെട്ടു.

http://malayalamnewsdaily.com/sites/default/files/2019/05/20/omanvehicle.jpg
നാട്ടില്‍നിന്ന് സന്ദര്‍ശക വിസയിലെത്തിയ പിതാവും മാതാവുമായി ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കുടുംബം വാദി ബനീ ഖാലിദില്‍ എത്തിയത്. മകന്റെ കുഞ്ഞിനെ കാണാനെത്തിയ മാതാപിതാക്കള്‍ ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തിരുന്നു.
ഒരു കുട്ടിയാണ് ആദ്യം ഒഴുക്കില്‍പെട്ടതെന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും ഒഴുക്കില്‍പെട്ടതെന്ന് പറയുന്നു. അല്‍പദൂരം ഒഴുകിപ്പോയ സര്‍ദാര്‍ ഫസല്‍ മരത്തിന്റെ വേരില്‍ പിടിച്ചുകയറിയാണ് രക്ഷപ്പെട്ടത്.

http://malayalamnewsdaily.com/sites/default/files/2019/05/20/omanflood.jpg

 

Latest News