ദുബായ്- അറേബ്യന്‍ ഉള്‍ക്കടലില്‍ ഗള്‍ഫ് സഹകരണ രാജ്യങ്ങള്‍ (ജി.സി.സി) സുരക്ഷാ പട്രോള്‍ ശക്തമാക്കിയതായി യു.എസ് നാവിക സേന അറിയിച്ചു. മികച്ച ഏകോപനത്തോടെയാണ് ജി.സി.സി രാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.എസ് നാവികസേനയുടെ ബഹ്്‌റൈന്‍ ആസ്ഥാനമായ ഫിഫ്ത് ഫ്‌ളീറ്റ് അറിയിച്ചു.
ആശയവിനിമയും ഏകോപനവും ശക്തമാക്കിയാണ് രാജ്യങ്ങള്‍ സമുദ്ര സുരക്ഷക്കായി സഹകരിക്കുന്നതെന്ന് ഫേസ് ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.






