Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വീണ്ടും വരുമെന്ന്  മുന്‍ എ.എ.പി സൈദ്ധാന്തികന്‍  

ന്യൂദല്‍ഹി-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ജയസാധ്യത ബി.ജെ.പിക്കെന്ന് മുന്‍ ആം ആദ്മി നേതാവും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. സഖ്യകക്ഷികള്‍ കേവല ഭൂരിപക്ഷം നേടി എന്‍.ഡി.എ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് ഏറ്റവും സാധ്യതയെന്നാണ് യോഗേന്ദ്ര യാദവിന്റെ തിരഞ്ഞെടുപ്പ് സര്‍വേയില്‍ പറയുന്നത്. 
272 സീറ്റുകള്‍ നേടി ബി.ജെ.പി. ഒറ്റയ്ക്ക് അധികാരത്തില്‍ വരാനുള്ള സാധ്യതയും ഒട്ടും തള്ളിക്കളയാനാവില്ലെന്നുമാണ് യോഗേന്ദ്ര യാദവിന്റെ വാദം. നരേന്ദ്ര മോഡി തന്നെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നും പ്രവചനത്തില്‍ പറയുന്നുണ്ട്.
കേവലഭൂരിപക്ഷം കൈവരിക്കാന്‍ കഴിയാത്ത സഖ്യകക്ഷികളുമായി ചേര്‍ന്ന് അതേ അവസ്ഥയില്‍ നില്‍ക്കുന്ന ബി.ജെ.പി. സഖ്യം ചേരാനും അതുവഴി അധികാരത്തില്‍ വരാനുമുള്ള സാധ്യതയാണ് രണ്ടാമത്. 2014ലേത് പോലെ കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതാണ് മൂന്നാമത്തെ സാധ്യത.

Latest News