ഖോര്‍ഫക്കാനിലും റാസല്‍ഖൈമയിലും കനത്ത മഴ

ഖോര്‍ഫക്കാന്‍- യു.എ.ഇയില്‍ കിഴക്കന്‍ പ്രദേശങ്ങളിലും അബുദാബിയിലെ ചില ഭാഗങ്ങളിലും ഞായര്‍ പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. റാസല്‍ഖൈമയിലെ ഷൗഖ, ഷാഹ തടാകങ്ങള്‍ നിറഞ്ഞുകവിഞ്ഞൊഴുകി. ഖോര്‍ഫക്കാനില്‍ മഴ ഉച്ചവരെ തുടര്‍ന്നു. വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ആളപായമോ അപകടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അബുദാബി ഷാവമിഖ്, അല്‍ റുവൈസ്, അല്‍ ദല്‍മ ദ്വീപ്, ഗിയാതി, അല്‍ മിര്‍ഫ, ഖലീഫ സിറ്റി, സലാം റോഡ് തുടങ്ങിയ സ്ഥലങ്ങളിലും മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കു പടിഞ്ഞാറ് ഭാഗങ്ങളില്‍ ആകാശം മേഘാവൃതമായതിനാല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

 

Latest News