ദുബായ്- ദുബായ് എക്‌സ്‌പോ 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ. ദിവസം 16 മണിക്കൂര്‍ സന്ദര്‍ശകരെ സ്വീകരിക്കും. പ്രതിമാസ പ്രവേശന പാസുകളുടെ നിരക്കും പരിപാടികളുടെ വിശദാംശങ്ങളും ഒക്ടോബറില്‍ പ്രസിദ്ധപ്പെടുത്തും.
സാധാരണ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ ഒന്നുവരെയും അവധി, ആഘോഷ ദിനങ്ങളില്‍ രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുമാണു പ്രവേശനം. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് 120 ദിര്‍ഹമാണു പ്രവേശന ഫീസ്. 260 ദിര്‍ഹമിന്റെ എന്‍ട്രി പാസ് എടുത്താല്‍ മൂന്നു ദിവസം പ്രദര്‍ശനം കാണാം. പ്രദര്‍ശന കാലത്തെ ഏതു ദിവസവും ഈ പാസ് പ്രയോജനപ്പെടുത്താം.
കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളുമുണ്ടാകുമെന്ന സൂചനയും സംഘാടകര്‍ നല്‍കി.