ബംഗളുരു- കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ മുനിരത്‌നയുടെ ബംഗളുരുവിലെ വസതിക്കു സമീപത്തുണ്ടായ സ്‌ഫോനടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ 9.15ഓടെയായിരുന്നു സംഭവം. പോലീസ് അന്വേഷണമാരംഭിച്ചു. 45കാരനായ അലക്കുകാരന്‍ വെങ്കടേഷ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതായി ബംഗളുരു സിറ്റി പോലീസ് കമ്മീഷണര്‍ ടി സുനീല്‍ കുമാര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വെങ്കടേഷിന്റെ ശരീര ചിന്നിച്ചിതറിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എംഎല്‍എയുടെ വീട്ടിലെ പാര്‍ക്കിങ് ഏരിയക്കു സമീപത്താണ് സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാജേശ്വരി നഗര്‍ മണ്ഡലത്തില്‍ കാല്‍ ലക്ഷത്തിലേറെ വോട്ടിനു ജയിച്ച എംഎല്‍എയാണ് മുനിരത്‌ന. നിര്‍മാണം പുരോഗമിക്കുന്ന കുരുക്ഷേത്ര എന്ന ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാതാവു കൂടിയാണ് എംഎല്‍എ.