ഗള്‍ഫ് സുരക്ഷ: സല്‍മാന്‍ രാജാവ് അടിയന്തര ഉച്ചകോടി വിളിച്ചു; സ്വാഗതം ചെയ്ത് യു.എ.ഇ

അബുദാബി- ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട നിര്‍ണായക സാചര്യവും മേഖയിലെ സമാധാനത്തിനും സ്ഥിരതക്കും ഏല്‍പിക്കാനിടയുള്ള ആഘാതവും ചര്‍ച്ച ചെയ്യുന്നതിന് സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മക്കയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉച്ചകോടിയെ യു.എ.ഇ സ്വാഗതം ചെയ്തു. ഈ മാസം 30 നാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും (ജി.സി.സി) അറബ് ലീഗ് രാഷ്ട്രങ്ങളുടേയും അടിയന്തര യോഗം രാജാവ് വിളിച്ചിരിക്കുന്നത്. മക്കയില്‍ ചേരുന്ന ഇസ്്‌ലാമിക ഉച്ചകോടിക്ക് പുറമെയാണ് സുരക്ഷാ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള പ്രത്യേക യോഗം.
യു.എ.ഇ തീരത്ത് എണ്ണക്കപ്പലുകള്‍ അട്ടിമറിക്കാന്‍ നടത്തിയ ശ്രമവും സൗദിയിലെ എണ്ണ പമ്പിംഗ് സ്റ്റേഷനുള്‍ക്കുനേരെ നടന്ന ഡ്രോണ്‍ ആക്രമണവുമാണ് അസാധാരണ യോഗം വിളിക്കാന്‍ സല്‍മാന്‍ രാജാവിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മക്കയില്‍ രണ്ട് അടിയന്തര ഉച്ചകോടി ചേരുന്നതിനാണ്  ജി.സി.സി, അറബ് ലീഗ് നേതാക്കളെ സല്‍മാന്‍ രാജാവ് ക്ഷണിച്ചിരിക്കുന്നതെന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ സുരക്ഷയുമായും സ്ഥിരതയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹോദര രാഷ്ട്രങ്ങളുമായി കൂടിയാലോചിക്കുക എന്നത് രാജവ് പിന്തുടരുന്ന നയമാണെന്നും ഇതിന്റെ ഭാഗമായാണ് അയിടന്തര യോഗം വിളിച്ചതെന്നും വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

 

 

Latest News