യു.എസിന് ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ഭീഷണി; യുദ്ധക്കപ്പലുകള്‍ തകര്‍ക്കാന്‍ ഹ്രസ്വദൂര മിസൈല്‍ മതി

ദുബായ്- ഇറാന്റെ പക്കലുള്ള ഹ്രസ്വദൂര മിസൈലുകള്‍ക്ക് പോലും ഗള്‍ഫിലെത്തിയ അമേരിക്കന്‍ പടക്കപ്പലുകളെ ലക്ഷ്യമിടാന്‍ സാധിക്കുമെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപമേധാവി മുഹമ്മദ് സാലിഹ് ജോകര്‍. അമേരിക്കക്ക് പുതിയൊരു യുദ്ധം നയിക്കാന്‍ കെല്‍പില്ലെന്നും ഇറാന്‍ സൈനിക ഉപമേധാവിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരെ ഉപരോധവും രാഷ്ട്രീയ സമ്മര്‍ദവും ശക്തമാക്കിയതിനു പിന്നാലെ മേഖലയില്‍ അമേരിക്കയുടെ പടയൊരുക്കവും തുടരുകയാണ്. വിമാന വാഹിനിയും ബോംബറുകളും മേഖലയില്‍ എത്തിച്ചിട്ടുണ്ട്.

 

Latest News