ദുബായിലെ രാജകുമാരന്മാർ  ഒരേ ദിവസം വിവാഹിതരായി 

ദുബായ്-ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും  വൈസ് പ്രസിഡന്റുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ  മക്കള്‍ മൂന്ന് പേരും ഒരേ ദിവസം വിവാഹിതരായി. ഷെയ്ക്ക ബിന്‍ത് സയിദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ജീവിതസഖിയാക്കിയത്. ശൈഖ് ഹംദാന്റെ  സഹോദരനും ദുബായ് ഡപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ക്ക് മക്തൂം ബിന്‍ മുഹമ്മദ്, മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷെയ്ക്ക് അഹ്മദ് ബിന്‍ മുഹമ്മദുമാണ് വിവാഹിതരായത്. 

Latest News