ദുബായ്-ദുബായ് രാജ്യാന്തരവിമാനത്താവളത്തില്‍ സ്വകാര്യകമ്പനിയുടെ ചെറു വിമാനം തകര്‍ന്നു വീണു പൈലറ്റടക്കം നാല് പേര്‍ മരിച്ചു. നാലു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെതുടര്‍ന്ന് വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും ഒരുമണിക്കൂര്‍ നിര്‍ത്തിവച്ചു. ചില വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായി അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.






