Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര്യ രാജിന് കലക്ടർ ലാപ്‌ടോപ് സമ്മാനിച്ചു

കോഴിക്കോട് കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ സാംബശിവറാവു ആര്യരാജിന് ലാപ്ടോപ് കൈമാറുന്നു. 

കോഴിക്കോട്- ജില്ലാ കലക്ടർ സാംബശിവ റാവുവിൽ നിന്നും നേരിട്ട് ലാപ്ടോപ് വാങ്ങാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പരിമിതികളോട് പോരാടി എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ ആര്യ രാജ്. രണ്ട് ദിവസം മുമ്പ് വീട്ടിൽ വന്നപ്പോൾ മുമ്പോട്ടുള്ള പഠനത്തിന് ലാപ്ടോപ്പ് ഏറെ സഹായകരമാകുമെന്നും അത് നൽകുമെന്നും കലക്ടർ പറഞ്ഞിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആര്യരാജ് പറയുന്നു. മാതൃസ്നേഹം ചാരിറ്റബിൾ മാനേജിംഗ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ പി. ഷാനാണ് ആര്യക്കുള്ള ലാപ്ടോപ്പ് സ്പോൺസർ ചെയ്തത്. കൂടാതെ പഠനസഹായത്തിനായി സ്റ്റഡി ടേബിൾ, കസേര എന്നിവയും നൽകിയിട്ടുണ്ട്. 
വാഹനാപകടത്തെ തുടർന്ന് ഓർമകൾ നഷ്ടപ്പെട്ട് ഒരു ഭാഗം തളർന്നു കിടക്കുന്ന അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി വാശിയോടെ പഠിച്ച് വിജയം നേടിയ പ്രൊവിഡൻസ് ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയായ ആര്യ ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതയാണ്. അച്ഛന്റെ ഓർമ്മ വീണ്ടെടുക്കാൻ രാവും പകലും അച്ഛനരികിലിരുന്ന് പാഠങ്ങൾ ഉറക്കെ വായിച്ച് പത്താം ക്ലാസ്സിലെ പഠനം ചികിത്സാ വിധിയായി ആര്യ മാറ്റുകയായിരുന്നു. തന്റെ നിരന്തരമായ സാന്നിധ്യവും പഠനവും അച്ഛനെ തിരികെ കൊണ്ടുവരാൻ സഹായിക്കുമെന്ന് ആര്യ ഉറച്ചു വിശ്വസിച്ചതിന്റെ ഫലമാണ് പരിമിതികൾക്കുള്ളിൽ നിന്നുള്ള എ പ്ലസ് വിജയം. 
ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കാനും പഠന മേഖല തെരഞ്ഞെടുക്കാനും സമയം ആവശ്യമുണ്ടെന്ന് ആര്യ പറഞ്ഞു. നന്നായി പഠിക്കണമെന്നും നന്നായി ചിന്തിച്ച് തീരുമാനമെടുക്കണമെന്നും മുമ്പോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും, എല്ലാ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും യാത്രയാക്കുമ്പോൾ കലക്ടർ ആര്യക്ക് ഉറപ്പ് നൽകി.

 

Latest News