ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം- കുടുംബ വഴക്കിനെ തുടര്‍ന്നാണെന്ന് കരുതുന്നു തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു.
കരകുളം മുല്ലശ്ശേരി സ്വദേശിനി സ്മിത (38)യാണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. കിടപ്പു മുറിയില്‍ വെച്ചാണ് ഭാര്യയെ സജീവ് കുമാര്‍ കഴുത്തറുത്ത് കൊന്നത്. വിവരമറിഞ്ഞ ഉടന്‍ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ വഴക്ക് പതിവാണെന്നും കഴിഞ്ഞ ദിവസം രാത്രിയും ബഹളം കേട്ടിരുന്നുവെന്നും അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

 

Latest News