ശസ്ത്രക്രിയക്കിടെ മരിച്ച ഇന്ത്യന്‍ യുവതി പ്രശസ്ത ബേക്കിംഗ് വിദഗ്ധ

ദുബായ്- ജന്മനായുണ്ടായിരുന്ന വൈകല്യം മാറ്റുന്നതിനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച ഇന്ത്യന്‍ യുവതിക്ക് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആദരാഞ്ജലി. മെയ് ഒമ്പതിന് ദുബായിലെ ആശുപത്രിയിലാണ് 42 കാരിയായ ബെറ്റി ഫെര്‍ണാണ്ടസ് മരിച്ചത്. ആശുപത്രിക്കെതിരെ ഭര്‍ത്താവ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ബേക്കിംഗ് രംഗത്ത് പ്രശസ്തയായിരുന്ന ബെറ്റിയുടെ ബെറ്റീസ് കേക് ടെയ്ല്‍സ് എന്ന സംരംഭം പ്രവാസികള്‍ക്കിടയില്‍ പ്രശസ്തമായിരുന്നു. ഒരു കോര്‍പറേറ്റ് കമ്പനിയില്‍ സെക്രട്ടറിയായിരുന്ന ബെറ്റി വീട് കേന്ദ്രീകരിച്ചാണ് ഈ സംരംഭം നടത്തിയിരുന്നത്.
അറിയപ്പെടുന്ന കേക്ക് ഡിസൈനറും ഉല്‍പാദകയുമായിരുന്ന ബെറ്റി നിരവധി ബേക്കിംഗ് മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. പതിനാറും പന്ത്രണ്ടും വയസ്സ് പ്രായമുള്ള രണ്ട് മക്കളുടെ അമ്മയായിരുന്നു ബെറ്റി. ശസ്ത്രക്രിയ കഴിഞ്ഞാല്‍ മൂന്നു മാസത്തിന് ശേഷം ബെറ്റിക്ക് ഓടാന്‍പോലും സാധിക്കുമെന്ന ഉറപ്പിന്‍മേലാണ് ഇടുപ്പ് മാറ്റ ശസ്ത്രക്രിയക്ക് അവര്‍ തയാറായത്. എന്നാല്‍ കാര്യങ്ങള്‍ ദുരന്തത്തില്‍ അവസാനിക്കുകയായിരുന്നു.

 

Latest News