Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ വാഹനമിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് 1.8 ലക്ഷം റിയാൽ നഷ്ടപരിഹാരം

റിയാദ് - അഞ്ച് വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ച ശ്രീലങ്കൻ പൗരന്റെ കുടുംബത്തിന് 1.8 ലക്ഷം റിയാൽ നഷ്ടപരിഹാരം. ഹോത്ത സുദൈറിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ശ്രീലങ്കൻ പൗരന്റെ കുടുംബത്തിനാണ്
സൗദി ശരീഅ കോടതി മുഖേനെ നഷ്ടപരിഹാരം ലഭിച്ചത്. പൊട്ടുവിലിൽ റോഡിൽ താമസിച്ചിരുന്ന ഇബ്രാ ലെബ്ബ ഫസീലാണു് (23) മരണപ്പെട്ടത്. 2014ൽ ഏപ്രിൽ രണ്ടിന്  നേപ്പാളുകാരനായ െ്രെഡവറോടൊപ്പം സഞ്ചരിക്കുമ്പോർ വാഹനം മറിഞ്ഞ് െ്രെഡവർ ഉൾപ്പെടെ മരണപ്പെടുകയായിരുന്നു. ഫസീലിന്റെ വിയോഗത്താൽ കഷ്ടതയനുഭവിക്കുന്ന പിതാവും മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന് 80 ലക്ഷത്തിലേറെ ശ്രീലങ്കൻ റുപ്പീസ് ലഭ്യമായത്  ഏറെ ആശ്വാസകരമായി. 
 ഫസീലിന്റെ ഖത്തറിലുളള ബന്ധു ആറ് മാസം മുമ്പാണ് റിയാദിലെ ന്യൂ ഏജ് ഇന്ത്യാ സംസ്‌കാരിക വേദിയുടെ ജീവകാരുണ്യ പ്രവർത്തകൻ എം. സാലി പൊറായിയുടെ സഹായം തേടിയത്. മലയാളിയായ അദ്ദേഹത്തിന്റെ സുഹൃത്ത് പറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയായിരുന്നു. അനന്താരാവകാശികൾക്ക് നഷ്ടപരിഹാരം ലഭ്യമാകാതിരുന്നിട്ട് നാലര വർഷത്തിന്  ശേഷം  എം.സാലിയുടെ ഇടപെടലിലുടെയാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കിയത്.

Latest News