Sorry, you need to enable JavaScript to visit this website.

കൊല്‍ക്കത്തയിലെ ബിജെപി അഴിഞ്ഞാട്ടത്തിന്റെ വിഡിയോ പുറത്തുവിട്ട് തൃണമൂല്‍; അമിത് ഷായ്‌ക്കെതിരെ പരാതി

കൊല്‍ക്കത്ത- ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടത്തിയ റാലിക്കിലെ കാവി വസ്ത്രധാരികളായ ബിജെപി പ്രവര്‍ത്തകര്‍ പ്രശസ്തമായ വിദ്യാസാഗര്‍ കൊളെജ് ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. അമിത് ഷായ്‌ക്കെതിരെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഷായുടെ റാലിക്കിടെ കഴിഞ്ഞ ദിവസം അക്രമവും സംഘര്‍ഷവുമുണ്ടായിരുന്നു.  മുഖ്യമന്ത്രി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും ഇന്ന് നടക്കും. തൃണമൂല്‍ വക്താവും എംപിയുമായി ഡെരക് ഒബ്രെയിനാണ് ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തിന്റെ വിഡിയോ പുറത്തു വിട്ടത്. വിദ്യാസാഗര്‍ കൊളെജിനു സമീപം നിര്‍ത്തിയിട്ട ബൈക്കിന് ബിജെപിക്കാര്‍ തീയിടുന്ന ദൃശ്യവും ഇതിലുള്‍പ്പെടും.

സംഭവത്തെ തുടര്‍ന്ന് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇന്ന് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു നീരീക്ഷകരുമായി കമ്മീഷന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇതു ചര്‍ച്ച ചെയ്യും.

അമിത് ഷായുടെ റോഡ് ഷോക്കിടെ വിദ്യാസാഗര്‍ കോളെജിനു നേര്‍ക്ക് ആക്രമണുണ്ടായി. ആക്രമികള്‍ ഗ്ലാസുകള്‍ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. കോളെജിനകത്തു നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി റാലിക്കു നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് ബിജെപി വാദം. സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ചൊവ്വാഴ്ച രാത്രി വൈകി വിദ്യാസാഗര്‍ കൊളെജില്‍ നിന്ന് കല്‍ക്കട്ട യൂണിവേഴിസിറ്റിയിലേക്ക് പ്രതിഷേദ പദയാത്ര നടത്തിയിരുന്നു.

Latest News