റിയാദ്- സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായി കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു. കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അല്‍റബീഅ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.
കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ സ്ഥാപിതമായി നാലു വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ചാണ് സംഭാവനകള്‍ നല്‍കുന്നതിന് പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്. ഇതോടൊപ്പം കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്ററിന്റെ പരിഷ്‌കരിച്ച വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. സെന്റര്‍ റിയാദില്‍ സംഘടിപ്പിച്ച ഇഫ്താറിനിടെയായിരുന്നു പോര്‍ട്ടലിന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം. റിയാദ് ക്രൗണ്‍പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ ചിന്തകരും എഴുത്തുകാരും മാധ്യമ പ്രതിനിധികളും പങ്കെടുത്തു.