മനാമ- ഇന്ത്യന്‍ സ്‌കൂളില്‍ ടെക്‌നോ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍നിന്നുള്ള ആറായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ബയോമെട്രിക് ടെക്‌നോളജി സിംപോസിയത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി സ്റ്റാസി മറിയം സോജു ഒന്നാം സമ്മാനം നേടി. ഇബ്ന്‍ അല്‍ ഹൈതം ഇസ്‌ലാമിക് സ്‌കൂളിലെ ലക്ഷ്മി മനോജ് രണ്ടാം സമ്മാനം നേടി. അല്‍നൂര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ നവനീത് അനില്‍കുമാര്‍ മൂന്നാം സമ്മാനം നേടി.
തത്സമയ നിര്‍മാണ മത്സരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാം സമ്മാനം നേടി. അല്‍ നൂര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളും ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ശാസ്ത്ര സാങ്കേതിക പ്രശ്‌നോത്തരിയില്‍ ഏഷ്യന്‍ സ്‌കൂളിനാന് ഒന്നാം സമ്മാനം. സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ ആനന്ദ് നായര്‍, എസ്. വിനോദ് എന്നിവരും ശാസ്ത്ര അധ്യാപകരും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സുരേഷ് ആര്‍ക്കോട്ട് പ്രസംഗിച്ചു.