ഒമാനില്‍ ഒമ്പത് തസ്തികകളില്‍ വിദേശികള്‍ക്ക് വിസയില്ല

മസ്‌കത്ത്- മാനേജര്‍ തസ്തികകളില്‍ വിദേശികള്‍ക്ക് വിസ വിലക്കുമായി ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം. സ്വകാര്യ മേഖലയിലെ ഒമ്പത് തസ്തികകളില്‍ ഇനി സ്വദേശികള്‍ക്ക് മാത്രമാണ് നിയമനമെന്നും നിലവില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്നും മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി അറിയിച്ചു.
അസി. ജനറല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, ട്രെയ്‌നിംഗ് മാനേജര്‍, ഫോളോ അപ്പ് മാനേജര്‍, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജര്‍ / ഡയറക്ടര്‍, എംബ്ലോയീ അഫേഴ്‌സ് മാനേജര്‍, അസി. ഡയറക്ടര്‍ / മാനേജര്‍, അഡ്മിനിനിസ്‌ട്രേറ്റീവ് മാനേജര്‍ തസ്തികകള്‍ക്കാണ് പുതുതായി വിസാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

Latest News