ബംഗളൂരു- സായുധ സേനകള്‍ക്ക് അമിതാധികാരം നല്കുന്ന അഫസ്പ ക്കെതിരെ 16 വര്‍ഷത്തോളം നിരാഹാര സമരം നയിച്ച് ഇന്ത്യയുടെ ഉരുക്കു വനിതയായി ലോകശ്രദ്ധയാകര്‍ഷിച്ച മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള 46 ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്കി.
ബംഗളൂരുവിലെ ക്ലൗഡ്നൈന്‍ ഗ്രൂപ്പ് ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 9.21നായിരുന്നു പ്രസവം. ഇരട്ട പെണ്‍കുട്ടികള്‍ക്കു നിക്സി ഷാകി, ഓട്ടം താര എന്നീ പേരുകള്‍ നല്കി.
ബ്രിട്ടീഷുകാരനായ ഭര്‍ത്താവ് ഡെസ്മോണ്ട് കൗട്ടീഞ്ഞോ ശര്‍മിളയോടൊപ്പം ആശുപത്രിയിലുണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വക്താവ് അറിയിച്ചു.
2016 ഓഗസ്റ്റില്‍ നിരാഹാര സമരം അവസാനിപ്പിച്ച ശര്‍മിള 2017ല്‍ വിവാഹിതയാവുകയും കൊടൈക്കനാലിലേക്കു താമസം മാറുകയുമായിരുന്നു.






