അഞ്ചാം ദിവസവും മഴയും മഞ്ഞും; വെള്ള പുതച്ച അസീറിലേക്ക് സന്ദര്‍ശകപ്രവാഹം

അബഹ - അസീർ പ്രവിശ്യയിലെ സറാത്ത് ഉബൈദയിൽ ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെ കനത്ത മഴ പെയ്തു. തുടർച്ചയായി അഞ്ചാം ദിവസമാണ് പ്രദേശത്ത് മഴയും ആലിപ്പഴ വർഷവുമുണ്ടാകുന്നത്. അസീർ പ്രവിശ്യക്ക് പടിഞ്ഞാറും വടക്കുപടിഞ്ഞാറുമുള്ള റോഡുകളും പാർക്കുകളും കനത്ത മഞ്ഞുവീഴ്ചയിൽ വെള്ള പുതച്ചു. 


മഞ്ഞുവീഴ്ചക്കു പിന്നാലെ മനോഹരായ പ്രകൃതി ദൃശ്യങ്ങളും കാലാവസ്ഥയും ആസ്വദിക്കുന്നതിന് പ്രദേശവാസികളും സന്ദർശകരും പുറത്തിറങ്ങി. ഇത്തവണ അസീറിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹത്തിന് മികച്ച കാലാവസ്ഥ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 

Latest News