കൊച്ചി-എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടു. ആറ് കോടിയോളം വില വരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
കാറിനെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടുപേരാണ് സ്വര്‍ണം കവര്‍ന്നത്. ഇടയാറിലെ സ്ഥാപനത്തിനു മുന്നിലെത്തിയപ്പേആള് കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്ത് സ്വര്‍ണം കവരുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റു. സ്വര്‍ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.