Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ വിദേശികൾക്ക് പാർപ്പിടങ്ങൾ വാങ്ങാൻ അനുമതി

റിയാദ് - വിദേശികൾക്ക് സൗദിയിൽ ദീർഘകാല താമസ വിസ അനുവദിക്കുന്ന നിമയത്തിന് ശൂറാ കൗൺസിലിന്റെ അംഗീകാരം. സ്പീക്കർ ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് വിദേശികൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിക്കുന്ന നിയമം പാസാക്കിയത്. എക്‌സലൻസ് ഇഖാമ നിയമം എന്ന പേരിലാണ് പുതിയ നിയമം അറിയപ്പെടുന്നത്. 
കുടുംബത്തിനൊപ്പം സൗദിയിൽ താമസം, ബന്ധുക്കൾക്ക് വിസിറ്റ് വിസ, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് വീടുകളും പാർപ്പിടങ്ങളും അടക്കം റിയൽ എസ്റ്റേറ്റുകളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാൻ അനുമതി, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതി, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം തൊഴിൽ മാറാൻ അനുമതി, സൗദിയിൽ നിന്ന് പുറത്തുപോകുന്നതിനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കാനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി തുടങ്ങിയ ഏതാനും പ്രത്യേക ആനുകൂല്യങ്ങൾ നിയമം വിദേശികൾക്ക് നൽകുന്നു. 
ദീർഘകാല വിസ അപേക്ഷകരുടെ പക്കൽ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ അപേക്ഷകരുടെ പ്രായം 21 ൽ കുറവാകാനും പാടില്ല. അനുയോജ്യമായ ധനസ്ഥിതിയുള്ളത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. സൗദി അറേബ്യക്കകത്തുള്ള അപേക്ഷകരാണെങ്കിൽ നിയമാനുസൃത ഇഖാമയുണ്ടായിരിക്കൽ നിർബന്ധമാണ്. മുമ്പ് കുറ്റകൃത്യങ്ങളിൽ പ്രതികളായവരാകാനും പാടില്ല. 

Latest News