ഷാര്‍ജ- യു.എ.ഇ രാജകുടുംബാംഗം ശൈഖ ബിന്‍ത് സാലിം അല്‍ സുവൈദിയുടെ മരണത്തില്‍ അനുശോചിച്ച് ഷാര്‍ജ എമിറേറ്റില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. ബുധനാഴ്ച രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച രാത്രി ഇശാ നമസ്‌കരത്തിനുശേഷം ഷാര്‍ജ കിംഗ് ഫൈസല്‍ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി അല്‍ ജുബൈല്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുശോചനം രേഖപ്പെടുത്തി.






