ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍  തട്ടിക്കൊണ്ടുപോയി-  സുഷമ സ്വരാജ്

ന്യൂദല്‍ഹി- ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അഞ്ച് ഇന്ത്യന്‍ നാവികരാണ് കടല്‍കൊള്ളക്കാരുടെ പിടിയിലായതെന്നാണ് സൂചന.നൈജീരിയയില്‍ വെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്നും ഇവരെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുകയാണെന്നും ട്വിറ്റില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയ നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ അംബാഡിഡര്‍ അഭയ് ഠാക്കൂറിന് നിര്‍ദേശം നല്‍കിയതായും സുഷമ സ്വരാജ് അറിയിച്ചു. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തിയെന്നും സുഷമ വ്യക്തമാക്കി.

Latest News