കാഠ്മണ്ഡു- തുടര്‍ച്ചയായി 126 മണിക്കൂര്‍ നൃത്തം ചെയ്ത് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിച്ച് നേപ്പാളി പെണ്‍കുട്ടി. ബന്ദന എന്ന പെണ്‍കുട്ടിയാണ് ഇന്ത്യക്കാരി കൈയടിക്കി വെച്ചിരുന്ന ഈ അസുലഭ നേട്ടം മറികടന്ന് ഗിന്നസ് റിക്കോഡില്‍ ഇടം പിടിച്ചിരിക്കുന്നത്. കിഴക്കന്‍ നേപ്പാളിലെ ധന്‍കുത്ത സ്വദേശിയാണ് ബന്ദന. നേട്ടം സംബന്ധിച്ച് ഗിന്നസ് റിക്കാര്‍ഡ്‌സില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രി കെ.പി. ഒലി ശര്‍മ ബന്ദനയെ അഭിന്ദിച്ചു.തുടര്‍ച്ചായായി 123 മണിക്കൂറും 15 മിനിറ്റും നൃത്തം ചെയ്ത് ഇതിനു മുമ്പ് ഗിന്നസ് റിക്കോഡില്‍ ഇടം പിടിച്ചത് ഇന്ത്യക്കാരിയായ കലാമണ്ഡലം ഹേമലതയാണ്.






