Sorry, you need to enable JavaScript to visit this website.

പേളി മാണിയും  ശ്രീനിഷും നാളെ വിവാഹിതരാവും  

കൊച്ചി-അവതാരകയും നടിയുമായ പേളി മാണിയുടെ വിവാഹം നാളെ. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സുകള്‍ കീഴടക്കിയ പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരും തമ്മിലുള്ള വിവാഹം ആലുവ പള്ളിയില്‍ വെച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരം നാളെ നടക്കുമെന്നാണ് സൂചന. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും വിവാഹവിരുന്ന് ഒരുക്കുക. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും.റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. ജനുവരി 16നായിരുന്നു വിവാഹനിശ്ചയം നടന്നത്. കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ പേളി പുറത്തു വിട്ടിരുന്നു.

Latest News