ജിദ്ദ - വടക്കുകിഴക്കന്‍ ജിദ്ദയില്‍ വ്യാപാര കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് സൗദി പൗരന് മരിച്ചു. ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്ന വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്
സിവില്‍ ഡഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി സ്ഥാപനത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ സൗദി പൗരന്റെ മൃതദേഹം കണ്ടെത്തിയത്. സാധനങ്ങള്‍ വാങ്ങാനെത്തിയ ആളാണ് മരിച്ചതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു.
അല്‍ബാഹയിലെ അഖീഖിലുണ്ടായ മറ്റൊരു അപകടത്തില്‍ ബാലിക മരിക്കുകയും രണ്ടു പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്കുമേല്‍ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു. ഇരുപതു മാസം മാത്രം പ്രായമായ കുട്ടിയാണ് മരിച്ചത്. മൂന്നും നാലും വയസ് വീതം പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതരാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കുട്ടികളെ പുറത്തെടുത്തത്.






