ജീവനോടെ തീയിലെറിഞ്ഞ പൂച്ചകുട്ടികള്‍ രക്ഷപ്പെട്ടു; യുവാവ് അറസ്റ്റില്‍

താനെ- മൂന്ന് പൂച്ചകുട്ടികളെ ജീവനോടെ തീയിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച 32കാരനെ താനെ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂംബൈക്കടുത്ത ഒരു ഹൗസിങ് സൊസൈറ്റിയിലെ സിസിടിവി കാമറയില്‍ ദൃശ്യം പതിഞ്ഞതാണ് യുവാവിനെ കുരുക്കിലാക്കിയത്. പൂച്ചക്കുട്ടികള്‍ ജീവനോടെ രക്ഷപ്പെട്ടെങ്കിലും പ്രതി സിദ്ധേശ് പട്ടേലിനെതിരെ മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഐപിസി വകുപ്പു പ്രകാരം കുറ്റം ചുമത്തി കേസെടുത്തു. രണ്ടു ദിവസം മുമ്പാണ് സിദ്ധേശ് മിണ്ടാപ്രാണികളെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ പറയുന്നു. ഇവര്‍ തന്നെയാണ് പോലീസിനേയും മൃഗാവകാശ സംഘടനകളേയും വിവരമറിയിച്ചത്. സിദ്ധേശ് എന്തിനാണ് പൂച്ചകുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല.
 

Latest News