അഭിമാന നേട്ടമായി കുവൈത്തില്‍ 36 കിലോമീറ്റര്‍ കോസ്‌വേ

കുവൈത്തില്‍ ഉദ്ഘാടനം ചെയ്ത ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ സബാഹ് കോസ്‌വേ.

കുവൈത്ത് സിറ്റി - കുവൈത്തില്‍ 36 കിലോമീറ്റര്‍ നീളമുള്ള കോസ്‌വേ  ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍പാലങ്ങളില്‍ ഒന്നായ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അസ്വബാഹ് പാലം തലസ്ഥാന നഗരിയായ കുവൈത്തിനെ സില്‍ക് സിറ്റി പദ്ധതി പ്രദേശമായ ഉത്തര കുവൈത്തിലെ സുബിയയുമായി ബന്ധിപ്പിക്കുന്നു.
ഉത്തര കുവൈത്തില്‍ വിജനമായ മരുഭൂപ്രദേശമാണ് സുബിയ. പാലത്തിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിനു മുകളിലൂടെയാണ്. 2006 ജനുവരിയില്‍ അന്തരിച്ച മുന്‍ അമീറിന്റെ നാമധേയത്തിലാണ് പുതിയ പാലം അറിയപ്പെടുക.

കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍സ്വബാഹും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലി നാക് യോനും ഫ്രഞ്ച് സെനറ്റ് സ്പീക്കര്‍ ജെറാര്‍ഡ് ലാര്‍ഷെറും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

 

 

Latest News