ചെന്നൈ- തമിഴ്നാട് കുഭംകോണത്ത് മതപരിവർത്തനത്തെ എതിർത്ത പട്ടാളി മക്കൾ കക്ഷി നേതാവ് രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മൂന്നിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ്. ഫെബ്രുവരിയിലാണ് തിരുഭുവനം സ്വദേശിയായ രാമലിംഗം (42) കൊല്ലപ്പെട്ടത്.
രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരടക്കം അഞ്ച് പേർ അറസ്റ്റിലായിരുന്നു. മതപരിവർത്തനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മകന്റെ മുന്നിൽവച്ച് രാമലിംഗത്തിന്റെ രണ്ടു കൈകളും വെട്ടിയെടുത്ത സംഘം കൊടുവാൾ കൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നു. കോളനിയിൽ ചിലർ മതപരിവർത്തനത്തിനായി എത്തുകയും രാമലിംഗവും ഇവരുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.