ന്യൂദല്‍ഹി-അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്‌ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി കാത് തുറന്നു കേള്‍ക്കണമെന്നും ഇക്കാലയളവില്‍ രാജ്യത്ത് 942 സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
2014 മുതല്‍ ഇന്ത്യയില്‍ വലിയ സ്‌ഫോടനശബ്ദങ്ങളൊന്നും കേട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി....അങ്ങനെ 942 വന്‍ സ്‌ഫോടനങ്ങളാണ് 2014 മുതല്‍ ഉണ്ടായത്. പ്രധാനമന്ത്രി ചെവി തുറന്ന് വെച്ച് അതൊക്കെ കേള്‍ക്കേണ്ടതാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.