ആറാം മാസത്തില്‍ നടക്കുന്ന കുഞ്ഞുവാവ 

ലണ്ടന്‍-ആറാം മാസത്തില്‍ നടക്കാനാരംഭിച്ച മകളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ലിവര്‍പൂള്‍ സ്വദേശികളായ ദമ്പതികള്‍. ഇരുപത്തിയൊന്‍പതുകാരായ റയാന്‍ ഗ്രേസ് ദമ്പതികളുടെ ഫ്രെയ മിന്റര്‍ എന്ന മകളാണ് ജനിച്ച് ആറാം മാസത്തില്‍ നടക്കാനാരംഭിച്ചത്.  പൂന്തോട്ടത്തിലെ പച്ചപുല്ലുകള്‍ക്കിടയിലൂടെ പിച്ച വച്ച് നടക്കുന്ന ഫ്രെയയുടെ വീഡിയോ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കീഴടിക്കിയിരിക്കുകയാണ്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചയെപ്പറ്റി യാതൊരു അറിവുമില്ലാത്ത വ്യക്തിയായിരുന്നു താനെന്നാണ് അധ്യാപിക കൂടിയായ ഗ്രേസ് പറയുന്നത്. കുഞ്ഞുങ്ങള്‍ ഒന്നാം വയസില്‍ മൃഗങ്ങളെപ്പറ്റി സംസാരിക്കാന്‍ ആരംഭിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് താന്‍ വിശ്വസിക്കുമായിരുന്നുവെന്നും ഫ്രെയ ആറാം മാസത്തില്‍ നടന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ ശ്രദ്ധിക്കില്ലായിരുന്നുവെന്നും ഗ്രേസ് പറയുന്നു. നാല് മാസം പ്രായമുള്ളപ്പോള്‍ ഫ്രെയ തങ്ങളുടെ വിരലില്‍ പിടിച്ച് നില്‍ക്കുമായിരുന്നുവെന്നും ദമ്പതികള്‍ വ്യക്തമാക്കി. 

Latest News