ദുബായ്- കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനെടുക്കുന്നതും മുലയൂട്ടുന്നതും നിയമപരമായ അവകാശമാക്കി മാറ്റാന്‍ ദുബായ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ശിക്ഷാര്‍ഹമാക്കി മാറ്റാനാണ് ഉദ്ദേശ്യം.
രക്ഷിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം കുഞ്ഞുങ്ങള്‍ വാക്‌സിനെടുത്താല്‍ പോരെന്നും യു.എ.ഇ നിയമപ്രകാരം അത് കുട്ടികളുടെ അവകാശമായാണ് കണക്കാക്കിയിരിക്കുന്നതെന്നും ദുബായ് ഹെല്‍ത്ത് അതോരിറ്റി (ഡിഎച്ച്എ) അറിയിച്ചു. വാക്‌സിനുകള്‍ എടുക്കാതിരിക്കുന്നതും മുലയൂട്ടാതിരിക്കുന്നതും രക്ഷിതാക്കളുടെ അശ്രദ്ധയായി കണക്കാക്കുമെന്ന് ഡിഎച്ച്എ അധ്യക്ഷ ഡോ. ശഹര്‍ബാന്‍ അബ്ദുല്ല പറഞ്ഞു.
2016 ലെ ശിശുസംരക്ഷണ നിയമമായ വദീമ നിയമപ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. കുട്ടി ചൂഷണം നേരിടുന്നതായി സംശയമുണ്ടെങ്കില്‍ പോലും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കണം. ശാരീരികവും വൈകാരികവും ലൈംഗികവും മാനസികവുമായ ചൂഷണങ്ങള്‍ക്ക് പുറമെ രക്ഷിതാക്കളുടെ അശ്രദ്ധയും നിയമത്തിന്റെ പരിധിയില്‍ വരും. തങ്ങളുടെ ശ്രദ്ധയില്‍ വരുന്ന കൂടുതല്‍ കേസുകളും രക്ഷിതാക്കളുടെ അശ്രദ്ധ സംബന്ധിച്ചുള്ളതാണെന്നും ശിശു ഹൃദ്രോഗ വിദഗ്ദ കൂടിയായ ഡോ. ശഹര്‍ബാന്‍ പറഞ്ഞു.
അമ്മയുടെ ഗര്‍ഭധാരണ കാലം മുതല്‍ കുട്ടിക്ക് 18 വയസ് തികയുന്നത് വരെ വദീമ നിയമത്തിന്റെ സംരക്ഷണമുണ്ടാകും. അസുഖമുള്ള കുട്ടികള്‍ക്ക് ശരിയായ ചികിത്സയും മരുന്നും ലഭ്യമാക്കിയില്ലെങ്കില്‍ രക്ഷിതാക്കള്‍ കുറ്റക്കാരാവും.