Sorry, you need to enable JavaScript to visit this website.

കുരുന്നുകള്‍ക്ക് കൂടൊരുക്കി യൂസഫലിയുടെ മകള്‍

അബുദാബി-കുരുന്നുകള്‍ക്ക് കൂടൊരുക്കി അബുദാബിയിലെ ഓറഞ്ച് വീല്‍സ്. ആറ് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 4 വയസുള്ള കുട്ടികള്‍ക്കായി പ്രമുഖ വ്യവസായി എം.എ. യൂസഫലിയടെ മകള്‍ ഷിഫാ യൂസഫലിയാണ് ഈ കൂടൊരുക്കുന്നത്.  ഓറഞ്ച് വീല്‍സ് ഗ്രൂപ്പിന്റെ ഭാഗമായി ഓറഞ്ച് സീഡ്‌സ് നഴ്‌സറിയുടെ കീഴിലാണ് യൂസഫലിയുടെ ഇളയമകള്‍ ഷിഫയുടെ സംരംഭം.
നല്ല പരിചരണവും വിദ്യാഭ്യാസവുമാണ് അബുദാബി മാംഗ്രോവ് വില്ലേജിലെ ഓറഞ്ച് സീഡ്‌സില്‍ നല്‍കുകയെന്ന് ഐഡിയ ക്രാറ്റ് സിഇഒയായ ഷിഫ പറഞ്ഞു. പിതാവിന്റെ പാദമുദ്രകള്‍ പിന്തുടര്‍ന്നാണ് ഷിഫാ ബിസിനസ് രംഗത്ത് പ്രവേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്നതായിരിക്കും തന്റെ സ്ഥാപനമെന്ന് ഷിഫ പറഞ്ഞു. ആറ് മാസം പ്രായമുള്ള കുട്ടികളെ പരിചരിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമുള്ള സംവിധാനങ്ങളുണ്ട്. അറിവു നേടി വളരാനുള്ള വഴിയാണ് ഇവിടെയൊരുക്കുന്നതെന്ന് ഷിഫ പറഞ്ഞു.
 

Latest News