അമേരിക്കയില്‍ സിഖ് കുടുംബത്തിലെ നാലു പേര്‍ വെടിയേറ്റു മരിച്ചു; വിദ്വേഷ കൊലയല്ലെന്ന് മന്ത്രി സുഷമ

ന്യൂദല്‍ഹി- അമേരിക്കയില്‍ സിഖ് കുടുംബത്തിലെ നാല് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടക്കൊലക്കു പിന്നില്‍ വംശീയതയല്ലെന്നും പോലീസ് അന്വേഷിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു.

ഓഹിയോ സിന്‍സിനാറ്റിയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മൂന്നു പേര്‍ ഇന്ത്യന്‍ വംശജരുമാണ്. ഹകികാത് സിങ് പനാഗ്, ഭാര്യ പരംജിത് കൗര്‍, ഇവരുടെ മകള്‍ ഷാലിന്ദര്‍ കൗര്‍, ഭാര്യാ സഹോദരി അമര്‍ജിത് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്.

 

Latest News