ദോഹ- തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു. മെയ് ഒന്നുമുതലാണ് താല്‍ക്കാലിക നിരോധം. നിരവധി യാത്രക്കാരാണ് പെട്ടെന്നുള്ള തീരുമാനത്തില്‍ വെട്ടിലായത്.
ജെറ്റിന് പിന്നാലെ ഇന്‍ഡിഗോയും സര്‍വീസ് നിര്‍ത്തിയത് യാത്രക്കാര്‍ക്ക് ഇരട്ട പ്രഹരമായി. അഹമ്മദാബാദ് സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തുന്നുണ്ട്. രണ്ടു വിമാനത്താവളങ്ങളും കേന്ദ്രം സ്വകാര്യവല്ക്കരിക്കാന് ഒരുങ്ങുന്ന വിമാനത്താവളങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.
നിരക്കിളവുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. വേനലവധിയായതിനാല്‍ വലിയ തോതില്‍ ബുക്കിംഗുള്ള സമയത്താണ് നിര്‍ത്തിയത്.
നിരക്കിളവുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. വേനലവധിയായതിനാല്‍ വലിയ തോതില്‍ ബുക്കിംഗുള്ള സമയത്താണ് നിര്‍ത്തിയത്.