ഉംറ തീർഥാടക മക്കയിൽ മരിച്ചു

ജിദ്ദ- ഉംറ നിർവഹിക്കാനെത്തിയ കൊച്ചി ചെമ്മപ്പള്ളി കല്ലായി പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഖദീജ (58) മക്കയിൽ നിര്യാതയായി. കഴിഞ്ഞ ദിവസം നാട്ടിൽ നിന്നെത്തി ഉംറ നിർവഹിച്ച ശേഷം അടുത്ത ഉംറക്കു പോകുന്നതിന് തയാറായി നിൽക്കെ കുഴഞ്ഞു വീഴുകയായിരുന്നു. 
ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മകൻ: അബ്ദുൽ ഗഫൂർ. മൃതദേഹം മക്കയിൽ ഖബറടക്കി. നിയമ നടപടികൾ പൂർത്തിയാക്കാൻ മക്ക ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ ജഹ്ഫർ ചെർപ്പുളശേരി, അഷ്‌റഫ് ബാവ പട്ടാമ്പി എന്നിവർ സഹായത്തിനുണ്ടായിരുന്നു. 

Latest News