സൗദിയില്‍ പല ഭാഗത്തും പൊടിക്കാറ്റിനും മഴക്കും സാധ്യത

റിയാദ്- സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മദീന, ഹായില്‍, അല്‍ഖസീം, ഹഫര്‍ അല്‍ ബാത്തിന്‍, റഫ്ഹ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കാറ്റും മഴയും പ്രതീക്ഷിക്കുന്നു.
മക്ക, റിയാദിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളായ ദവാദ്മി, അഫീഫ് എന്നീ പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നു. തബൂക്ക്, ജൗഫ് മേഖലകളിലും കാലാവസ്ഥാ മാറ്റം പ്രതീക്ഷിക്കുന്നു.

 

Latest News