ബി.ജെ.പി വീണ്ടും വന്നാല്‍  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും-അമിത് ഷാ 

റാഞ്ചി-ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യുപിഎ ഭരണകാലത്ത് പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകര സംഘടനകള്‍ നിരന്തരമായി ഇന്ത്യയെ ആക്രമിച്ചിരുന്നു. രാജ്യസുരക്ഷയില്‍ ഞങ്ങള്‍ വിട്ടു വീഴ്ചയ്ക്ക് തയാറല്ലെന്ന് ഷാ പറഞ്ഞു.
കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിയെടുക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. അത് ഞങ്ങള്‍ അനുവദിക്കില്ല. അവിടെ നിന്ന് ഒരു ബുള്ളറ്റ് ഇവിടെ വന്നാല്‍ അവിടെ പതിക്കുന്നത് ഷെല്ലായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു .ഇന്ത്യയുടെ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത ഭാഗമാണ് കശ്മീരെന്നും അമിത് ഷാ വ്യക്തമാക്കി. ഝാര്‍ഖണ്ഡിലെ പലാമൗ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest News