തിരുവനന്തപുരം- വോട്ടിംഗ് യന്ത്രത്തിൽ പിഴവ് സംഭവിച്ചുവെന്നും കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമരയിലേക്ക് പതിഞ്ഞുവെന്ന ആരോപണം ശരിയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ കോവളത്തിലെ ഒരു ബൂത്തിലാണ് ഇത് സംബന്ധിച്ച് ആരോപണമുണ്ടായിരുന്നത്. ആരോപണം ഉയർന്നതിനെ തുടർന്ന് വോട്ടിംഗ് മെഷീൻ മാറ്റി സ്ഥാപിച്ചിരുന്നു. ഇത് സംബന്ധിച്ച് ആരും പരാതി ഉയർത്തിയിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും ടിക്കറാം മീണ വ്യക്തമാക്കി.






