മോഡിയുടെ സ്വത്ത് ഇരട്ടിയായി; ഭാര്യയുടെ വരുമാന സ്രോതസ്സ് അറിയില്ല

വരാണസി- അഞ്ചു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വത്തില്‍ 52 ശതമാനം വര്‍ധന. 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് മോഡി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2014 ല്‍ 1.65 കോടിയുടെ സ്വത്താണു പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നത്.
1.27 കോടി രൂപ സ്ഥിരനിക്ഷേപം, ഗുജറാത്തിലെ ഗാന്ധിനഗറില്‍ 1.1 കോടി രൂപ വിലമതിക്കുന്ന 3,531 ചതുരശ്ര അടി ഭൂമി, കൈവശം പണമായി 38,750 രൂപ എന്നിങ്ങനെയാണു സത്യവാങ്മൂലത്തിലെ വിവരങ്ങള്‍.
1967 ല്‍ എസ്എസ്എല്‍സിയും 1978 ല്‍ ദല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബി.എയും 1983 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് എംഎയും കരസ്ഥമാക്കി.
1.13 ലക്ഷം രൂപ വില വരുന്ന അഞ്ചര പവന്‍ സ്വര്‍ണമുണ്ട്. യശോദ ബെന്നാണ് ഭാര്യയെന്നും  എന്നാല്‍ അവരുടെ ജോലിയും വരുമാന സ്രോതസ്സും അറിയില്ലെന്നുമാണ് മോഡി വ്യക്തമാക്കിയത്.

 

Latest News