Sorry, you need to enable JavaScript to visit this website.

2018 ല്‍ ദുബായിലെത്തിയത് 15.92 ദശലക്ഷം സന്ദര്‍ശകര്‍ 

ദുബായ്- കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ചത് 15.92 ദശലക്ഷം സന്ദര്‍ശകര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.8 ശതമാനം വര്‍ധനവാണിത്. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് മുന്നോടിയായി ദുബായ് ടൂറിസം പുറത്തുവിട്ട കണക്കുപ്രകാരമാണിത്.
28 ന് ആരംഭിക്കുന്ന ട്രാവല്‍ മാര്‍ക്കറ്റ് മെയ് 1 വരെ തുടരും. 2800 പ്രദര്‍ശകര്‍ പങ്കെടുക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന നാലാമത്തെ നഗരമെന്ന പദവി തുടര്‍ച്ചയായി നാലാം തവണയാണ് ദുബായ് നേടുന്നത്. പശ്ചിമ യൂറോപ്പില്‍നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ 21 ശതമാനവും. ദക്ഷിണേഷ്യയില്‍നിന്ന് 17 ശതമാനവും ജിസിസി രാജ്യങ്ങളില്‍നിന്ന് 18 ശതമാനവും എത്തി. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി മാറിയ ദുബായ് സ്വീകരിച്ചത് 90 ദശലക്ഷം സഞ്ചാരികളെയാണ്.
 

Latest News