ഗെയിം ഹാക്ക് ചെയ്ത ചൈനക്കാരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

ദുബായ്- കടയിലെ ഇലക്ട്രോണിക് ഗെയിം ഡീകോഡ് ചെയ്ത് സൗജന്യമായി ഉപയോഗിച്ച രണ്ട് ചൈനക്കാരെ തട്ടിക്കൊണ്ടുപോയ ഗെയിമിംഗ് ഷോപ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
മാനേജരും ചൈനക്കാരനാണ്.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയു കൊന്നു കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ട് പോകപ്പെട്ടയാളുടെ മകനാണ് പോലീസില്‍ സംഭവത്തെക്കുറിച്ച് വിവരം അറിയിച്ചത്. 
സംഭവ സ്ഥലത്തെത്തിയ പോലീസ് നിരീക്ഷണ ക്യാമറകള്‍ പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഹാക്കിംഗാണ് കൃത്യത്തിന് പിന്നിലെ പ്രേരണയെന്ന് വ്യക്തമായത്.
 

Latest News