Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ഖാന്റെ ഭാരത്  ട്രെയിലര്‍ മെഗാ ഹിറ്റ് 

മുംബൈ-സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മൂന്ന് ദിവസം കൊണ്ട് 34 മില്യണ്‍ വ്യൂസാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. കത്രീന കൈഫ് നായികയാവുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. 'ടൈഗര്‍ സിന്ദാ ഹെ' എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫര്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. തബു, ദിഷ പട്ടാനി, ജാക്കി ഷറോഫ്, സുനില്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest News