ശ്രീലങ്കയില്‍ പോയ ഇന്ത്യന്‍ പ്രവാസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു

ദുബായ്-ശ്രീലങ്കയില്‍ കാണാതായ ദുബായ് പ്രവാസിയായ ഇന്ത്യക്കാരന്‍ ജുനോ ശ്രീവാസ്തവ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. 
ശ്രീവാസ്തവയും സുഹൃത്ത് ലോറേന്‍ കാംപ്‌ബെല്ലും ഞായറാഴ്ച രാവിലെ സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം ഇവരെ കണ്ടിട്ടില്ല. ഈ സമയത്താണ് ഹോട്ടലില്‍ ചാവേര്‍ സ്‌ഫോടനം ഉണ്ടായത്.
കാംപ്‌ബെല്‍ മരിച്ചതായി വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. ഹോട്ടലുകളിലൊക്കെ തന്നെ ശ്രീവാസ്തവയുടെ ബന്ധുക്കള്‍ ബുധനാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ജുവോയുടെ സഹോദരന്‍ ജുഗ്നു സഹോദരന്റെ മൃതദേഹം കണ്ടെത്തിയതായി ദുബായ് കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ജുവോയുടെ ഭാര്യ രചനയടക്കമുള്ള ബന്ധുക്കള്‍ മൃതദേഹവുമായി ഇന്ത്യയിലേക്ക് പോകും.

Latest News