Sorry, you need to enable JavaScript to visit this website.

മോഡി പത്രസമ്മേളനം നടത്തുമോ? 

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയെന്നോണം അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോഡി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കുന്നു!!വെള്ളിയാഴ്ച വാരാണാസിയില്‍ വച്ചാണ് മോഡി മാധ്യമങ്ങളെ കാണുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ മോഡിക്ക് ധൈര്യമില്ലെന്നും തന്നെ പോലെ ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ഭയമാണെന്നും രാഹുല്‍ ഗാന്ധി മോഡിയെ നിരന്തരം പരിഹസിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള മോഡിയുടെ സൗഹൃദസംഭാഷണം ഇന്നു രാവിലെ പുറത്തു വിട്ടിരുന്നു. അതിനു ശേഷമാണ് മോഡി വാര്‍ത്താസമ്മേളനം വിളിക്കുന്നുവെന്ന പ്രഖ്യാപനവും വരുന്നത്!!
പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഈ വര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ പിന്നീട് പുറത്തുവന്നു. ബിജെപി ഔദ്യോഗികമായി ഈ വാര്‍ത്ത ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നയിക്കുന്ന മെഗാ റോഡ് ഷോയും നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണവും മാത്രമേ ഉണ്ടാകൂ എന്നും വാര്‍ത്താ സമ്മേളനം ഉണ്ടാകുകയില്ലെന്നും പാര്‍ട്ടി അറിയിച്ചു.

Latest News